Latest Malayalam Tamil Movie Reviews And Stills from Locations

Latest News

Monday, July 11, 2016

Anuraga karikkin vellam Review

നമ്മൾ കണ്ട് മടുത്ത സ്ഥിരം പ്രണയകഥയുടെ ഫോർമുല അല്ല Anuraga Karikkin Vellam എന്ന് ആദ്യം തന്നെ പറയാം...!!
പ്രണയം ചിലപ്പോഴൊക്കെ ഇങ്ങനെയാണ് എന്ന് മനോഹരമായി പറഞ്ഞു തന്ന ഒരു ചിത്രം...
Naveen ചേട്ടാ നിങ്ങൾ എഴുതിയത് വെറുമൊരു കഥയല്ല,
എന്നെപോലെ ഒരുപാട് പേർ ഒരിക്കലെങ്കിലും എക്സ്പീരിയൻസ് ചെയ്തിട്ടുള്ള ജീവിതം തന്നെയാണ്,
ഈ സിനിമയിലെ ഓരോ ഡയലോഗുകൾ പോലും ഒരിക്കലെങ്കിലും എല്ലാ കാമുകന്മാരും കേട്ടിട്ടുണ്ടാവും....
ഇത്രയും മനോഹരമായി,
ഇത്ര റിയലിസ്റ്റിക് ആയി ഒരു പ്രണയത്തെയും ജീവിതത്തെയും പേപ്പറിലേക്ക് പകർത്താൻ കഴിയുമോ??
കഴിയുമെന്ന് താങ്കൾ തെളിയിച്ചു...
ഒറ്റ വാക്കിൽ പറഞ്ഞാൽ ഈ സിനിമ മലയാള സിനിമാലോകത്തിനു നൽകുന്ന ഏറ്റവും വലിയ പ്രതീക്ഷയാണ് Khalid Rahman എന്ന സംവിധായകൻ...
പേപ്പറിൽ നിന്ന് സ്ക്രീനിലേക്ക് ഒരു കഥയെ എത്തിക്കുമ്പോൾ നഷ്ടപ്പെടാവുന്ന ചില കാര്യങ്ങളുണ്ട്...
ഒരു ചെറിയ അശ്രദ്ധ പോലും ആ കഥയുടെ ആത്മാവിനെ നഷ്ടപെടുത്താം
അങ്ങനെയൊരു അശ്രദ്ധക്കും ഇടകൊടുക്കാതെ മനോഹരമായൊരു കഥയെ അതിമനോഹരമായി തന്നെ ഖാലിദ് റഹ്‌മാൻ സ്‌ക്രീനിലേക്കും പ്രേക്ഷക മനസുകളിലേക്കും എത്തിച്ചിരിക്കുന്നു....
പിന്നെ എടുത്ത് പറയേണ്ട ഒരു കാര്യം ഈ ചിത്രത്തിന്റെ സിനിമാറ്റോഗ്രാഫിയും എഡിറ്റിംഗുമാണ്...
Jimshi Khalid സിനിമാറ്റോഗ്രഫിയും,
Noufal Abdullah എഡിറ്റിങ്ങും വളരെ നന്നായി തന്നെ കൈകാര്യം ചെയ്തിരിക്കുന്നു...
ടൈറ്റിൽ സോങ് തന്നെയാണ് അതിനുള്ള ഏറ്റവും നല്ല ഉദാഹരണം
Prashant Pillaiയുടെ മ്യൂസിക് ഈ സിനിമയിൽ എടുത്തു പറയേണ്ട ഒരു ഘടകമാണ്,
മ്യൂസിക് ഈ സിനിമയിൽ ചെലുത്തിയിരിക്കുന്ന സ്വാധീനം ചെറുതല്ല.
ഒരിക്കലും ഇത് Asif Ali എന്ന നടന്റെ തിരിച്ചുവരവല്ല,
ആസിഫ് അലിക്ക് മാത്രം ചെയ്യാൻ കഴിയുന്ന വേഷങ്ങളും മലയാള സിനിമയിലുണ്ട് എന്ന് തെളിയിക്കലായിരുന്നു..
ഒപ്പം താൻ ഇവിടെയൊക്കെ തന്നെ ഉണ്ടെന്നും ഇനിയും ഇവിടെയൊക്കെ തന്നെ ഉണ്ടാവുമെന്നും ഉള്ളോരു ഓർമപ്പെടുത്തൽ,
അതെ...
അഭിലാഷിനെ ഇതിലും നന്നായി ചെയ്യാൻ കഴിയുന്ന ഒരു നടൻ മലയാള സിനിമയിൽ ഇപ്പോഴില്ല...i
കർക്കശക്കാരനായ പോലീസുകാരനായും,
നല്ലൊരു സുഹൃത്തായും
ചിലപ്പോഴെങ്കിലുമൊക്കെ ഒരു കാമുകനായും,
ഒരു ഭർത്താവായും അച്ഛനായുമൊക്കെ യാതൊരു ഏച്ചുകെട്ടലും തോന്നാത്ത രീതിയിൽ Biju Menon അഭിനയിച്ചു,
അല്ല,
ജീവിച്ചു എന്ന് തന്നെ പറയാം...
ഈ സിനിമയിലെ നായകൻ ആസിഫ് അലിയാണോ ബിജു മേനോൻ ആണോ എന്ന് മനസിലാവാത്തത് പോലെ തന്നെയാണ് നായികയുടെ കാര്യവും....
Asha sharath ചെയ്ത സുമയും Rajisha Vijayan ചെയ്ത എലിയും ഒന്നിനൊന്നു മികച്ച് നിൽക്കുന്നു....
സാധാരണ ഒട്ടുമിക്ക പുതുമുഖ നടിമാരും നല്ല കൂവൽ വാരികൂട്ടാറുള്ള സെന്റിമെൻസ് സീക്വെൻസുകൾ ഒട്ടും ബോർ ആവാതെ അതിന്റെ ഫീലോടെ തന്നെ രജിഷ കൈകാര്യം ചെയ്‌തു...
Soubin മച്ചാനെ സ്‌ക്രീനിൽ കാണിച്ചപ്പോ തുടങ്ങിയ കൈയ്യടി അവസാനം വരെയും അതുപോലെ തന്നെ നിന്നു...
Sreenath Bhasiയും Sudheer Karamanaയും അവരുടെ റോളുകൾ അതി ഗംഭീരമായി തന്നെ അവതരിപ്പിച്ചു....
പിന്നെ എടുത്തു പറയേണ്ട രണ്ട് പ്രകടനങ്ങൾ അഭിയുടെ അനിയത്തി ആയി അഭിനയിച്ച കുട്ടിയുടെയും മോളിക്യൂളിന്റെയും ആയിരുന്നു...
‪#‎അനുരാഗ_കരിക്കിൻ_വെള്ളം‬ കരിക്കിൻ വെള്ളത്തേക്കാൾ മധുരമുള്ളൊരു സിനിമയാണ്...
എല്ലാവരും ഈ സിനിമ തിയറ്ററിൽ പോയി കാണണം...
വലിയ മാസ് സീനുകളോ കളർഫുൾ ലവ്‌ സോങ്ങുകളോ ഒന്നുമില്ലാതെയും പ്രണയിക്കാം എന്ന് കാണിച്ചു തരുന്ന ഒരു കുഞ്ഞു സിനിമ...
നമ്മുടെ ഓരോരുത്തരുടെയും ജീവിതം പറയുന്ന നമ്മുടെ സിനിമ...

Anuraga karikkin vellam Review
  • Blogger Comments
  • Facebook Comments

0 comments:

Post a Comment

Top